ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ഇമെയിൽ സേവനമായ ജിമെയിൽ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഒട്ടനവധി ഫീച്ചറുകൾ നൽകിയതിനാൽ, വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടാൻ ജിമെയിലിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് ജിമെയിൽ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജിമെയിൽ ഉപഭോക്താക്കൾക്ക് ഇൻബോക്സ് ഉപയോഗിക്കുന്നതിനും, ഇമെയിലുകൾ തിരയുന്നതിനും മെഷീൻ ലേർണിംഗ് അധിഷ്ഠിതമായ സേവനമാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്.
പുതിയ ഫീച്ചറുകൾ എത്തുന്നതോടെ, ജിമെയിലിൽ പ്രത്യേക കാര്യം തിരയുമ്പോൾ ടോപ്പ് റിസൾട്ട് പ്രദർശിപ്പിക്കുന്നതാണ്. മെഷീൻ ലേണിംഗ് മോഡലുകൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ ടോപ്പ് റിസൾട്ട് തയ്യാറാക്കുന്നത്. ഉപഭോക്താവ് എന്താണ് തിരയുന്നത് എന്ന് അടിസ്ഥാനപ്പെടുത്തിയാണ് ടോപ്പ് റിസൾട്ട് ദൃശ്യമാകുന്നത്. ഇതിൽ പഴയ ഇമെയിലുകളും കാണിക്കുന്നതാണ്. ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഫീച്ചർ കൂടിയാണിത്. ഇതോടെ, ഇമെയിലുകൾ, ഫയലുകൾ എന്നിവ വേഗത്തിലും എളുപ്പത്തിലും കണ്ടെത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നതാണ്. ചില ഉപഭോക്താക്കൾക്ക് 2 മുതൽ ഈ ഫീച്ചർ ലഭ്യമാണ്.
Comments are closed.