കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിനെ തുടർന്ന് മൈക്രോസോഫ്റ്റിനെതിരെ നടപടി. മാതാപിതാക്കളുടെ അനുമതിയില്ലാതെ ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ നിന്നും കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്തതിനെ തുടർന്നാണ് നടപടി. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച് കർശന നിലപാട് എടുത്തത്. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികളുടെ സ്വകാര്യതാ ലംഘനത്തെ തുടർന്ന് 165 കോടി രൂപയാണ് മൈക്രോസോഫ്റ്റിന് പിഴ ചുമത്തിയിരിക്കുന്നത്.
എക്സ്ബോക്സ് എന്ന ഗെയിമിംഗ് സിസ്റ്റത്തിൽ സൈൻ അപ്പ് ചെയ്ത കുട്ടികളുടെ വ്യക്തിഗത വിവരങ്ങളാണ് ശേഖരിച്ചത്. വിവരങ്ങൾ ശേഖരിക്കുമ്പോൾ മാതാപിതാക്കളുടെ അനുമതി തേടിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഗുരുതര ആരോപണമാണ് മൈക്രോസോഫ്റ്റിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പിഴ അടക്കുന്നതിനോടൊപ്പം, എക്സ്ബോക്സ് ഗെയിമിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെ ചിത്രം, ബയോമെട്രിക്, ആരോഗ്യ വിവരങ്ങൾ എന്നിവ ഉപയോഗിച്ച് അവതാർ രൂപീകരിക്കുന്നത് സ്വകാര്യതാ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതിനാൽ, ഇത്തരം നിയമങ്ങൾ ലംഘിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ വ്യക്തമാക്കി. നിരവധി കുട്ടികളുടെ ഡാറ്റയാണ് ഇത്തരത്തിൽ മൈക്രോസോഫ്റ്റ് ശേഖരിച്ചിട്ടുള്ളത്
Comments are closed.