നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും പ്രധാനമാണ്. പലരുടേയും പല്ലുകളില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. പല ആരോഗ്യപ്രശ്‌നങ്ങളുടേയും സൂചനകള്‍ കൂടിയായിരിയ്ക്കും ഇത്തരം നിറം മാറ്റങ്ങളും പാടുകളുമെല്ലാം. ചിലരുടെ പല്ലുകളില്‍ ബ്രൗണ്‍, ചാരനിറമോ പാടോ കാണാം. പല്ലു തന്നെ ചിലപ്പോള്‍ ആ നിറമാകും. ഇതിനു കാരണം ആ പ്രത്യേക പല്ലിന്റെ നെര്‍വുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നതാണ്. റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റില്‍ ചിലപ്പോള്‍ നാഡികള്‍ക്കു കേടുണ്ടാകാറുണ്ട്. ആ പ്രത്യേക പല്ലിനു മാത്രമേ ഇതുപോലെ നിറം മാറ്റമുണ്ടാകാറുള്ളൂ.
ചിലരുടെ പല്ലുകളില്‍ പച്ച, ഓറഞ്ച് നിറങ്ങള്‍ കാണും. പല്ല് അമിതമായി വൃത്തിയാക്കിയാല്‍ പ്ലേക് അടിഞ്ഞു കൂടി ഓറല്‍ ബാക്ടീരിയ വരാന്‍ സാധ്യതയേറെയാണ്. പല്ലില്‍ വെളുപ്പും മഞ്ഞപ്പും കറുപ്പുമെല്ലാം വരുന്നത് പല്ലു കേടു വരുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിനു കാരണം നല്ല രീതിയില്‍ പല്ലു സൂക്ഷിയ്ക്കാത്തതു തന്നെയാണ്.
പ്രായമേറുമ്പോള്‍ പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടും. ഉള്ളിലെ ഡെന്റിന്‍ എന്ന ലെയര്‍ പുറമേയ്ക്കു കാണപ്പെടും. ഇതിന് മഞ്ഞനിറമാണ്. അതായത്, പ്രായമേറുമ്പോള്‍ പല്ലിന് മഞ്ഞനിറം കാണുന്നതു സ്വാഭാവികമാണ്. പല്ലില്‍ ക്യാപ്പിടുക, വെനീറിടുക തുടങ്ങിയ പ്രക്രിയകള്‍ പരാജയപ്പെടുന്നത് പല്ലില്‍ കറുപ്പ്, ബ്രൗണ്‍, ചാര നിറത്തിലെ കുത്തുകള്‍ക്കു കാരണമാകാറുണ്ട്. പല്ലടക്കുന്ന വൈറ്റ്, മെറ്റല്‍ ഫില്ലിംഗുകള്‍ പോകുന്നതും ഇതിനുളള കാരണമാണ്.
Comments are closed.