നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം.
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍ നിന്നുണ്ടാക്കുന്ന മരുന്നാണ് അമിതരക്തസ്രാവം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്. തൊട്ടവാടി ചതച്ചെടുക്കുന്ന നീര് ചര്‍മ്മരോഗങ്ങള്‍ക്കു ഒരു മികച്ച ഔഷധമാണ്.
തൊട്ടാവാടിയുടെ ഇലയും വേരും പ്രമേഹത്തിനു മികച്ച മരുന്നായി ഉപയോഗിക്കുന്നു. മുറിവുകള്‍ സുഖപ്പെടാന്‍ തൊട്ടാവാടി നീര് ഉപയോഗിക്കാറുണ്ട്. വയറിളക്കം പനി എന്നിവയ്ക്കു മരുന്നായി തൊട്ടാവാടി കഷായം വെച്ച് ഉപയോഗിക്കാറുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് തൊട്ടാവാടിയുടെ ഇലയുടെ നീര് മികച്ച മരുന്നാണ്.
Comments are closed.