മുഖത്തിനു തിളക്കം നൽകാനും കേശസംരക്ഷണത്തിനും ഏത് ചർമ്മ പ്രശ്‌നത്തിനും പരിഹാരം കാണാൻ ഓട്‌സിന് കഴിയും. രണ്ട് ടേബിൾ പാൽ, രണ്ട് ടേബിൾ പാൽ, ബദാം ഓയിൽ, നാല് ടേബിൾ പാൽ ഓട്ട്‌സ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക. ഇവ മൂന്നും കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുടിയിൽ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഇത് തലയിൽ തേച്ച് മസ്സാജ് ചെയ്യണം. എങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
പതിനഞ്ച് മിനിറ്റിനു ശേഷം തലയിൽ തേച്ച് പിടിപ്പിച്ച ഈ മിശ്രിതം കഴുകിക്കളയേണ്ടതാണ്. അതും വീര്യം കുറഞ്ഞ ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയണം. തലയിൽ യാതൊരു കാരണവും ഇല്ലാതെ ഉണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണാൻ ഏറ്റവും ഉത്തമമാണ് ഈ ഓട്സ് പാക്ക്. മാത്രമല്ല, കേശസംരക്ഷണത്തിന് വളരെയധികം ഈ ഓട്സ് പാക്ക് സഹായിക്കും.
ചിലർക്ക് താരൻ വരുമ്പോൾ തലയിൽ നിന്നും തൊലി അടർന്നു പോരുന്നു. ഇതിന് പരിഹാരം കാണാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ഓട്‌സ് ഹെയർ പാക്ക്. ഓട്‌സ് ഹെയർ പാക്ക് ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം. താരൻ കുറയുന്നതിനനുസരിച്ച് ഇതിന്റെ ഉപയോഗം കുറക്കാവുന്നതാണ്. നെല്ലിക്ക ഹെയർപാക്കും ഇതേ പോലെ തന്നെ ഗുണം നൽകുന്ന ഒന്നാണ്.
Comments are closed.