ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന അസ്വസ്ഥതയാണ് ഛർദ്ദി. ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും.
വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക, ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കുന്നു. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ജീരകം സഹായിക്കുന്നു.
Comments are closed.