അസിഡിറ്റി ഒഴിവാക്കാന്‍ രാവിലെ വെറുംവയറ്റില്‍ വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കൂ

രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധ തടയുന്നു.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും. വാഴപ്പിണ്ടിയിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്. ധാരാളം പൊട്ടാസ്യം വാഴപ്പിണ്ടിയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്‍റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി. കിഡ്‌നി സ്റ്റോണിന്‍റെ വലുപ്പം കുറയ്ക്കാനും ഇത് സഹായിക്കും.

Comments are closed.