ഓരോരുത്തർക്കും ഓരോ ശീലങ്ങളാണ്. എന്നാൽ, കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടർച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും പിന്നീട് വരുന്ന ശീലമാണ് ഉണർന്നാലുടൻ ഒരു കാപ്പി കുടിക്കുക എന്നത്. പിന്നീട് പ്രഭാതഭക്ഷണത്തിന്റെ കൂടെയും വെറുതെ ഇരിക്കുമ്പോഴും ഒക്കെ കാപ്പി കുടിക്കുക എന്നത്. എന്നാൽ, കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലത്.
തുടർച്ചയായി കാപ്പി കുടിക്കുന്നത്, വെറും വയറ്റിലെ കാപ്പികുടി അസിഡിറ്റി കൂടാൻ കാരണമാകുന്നു. മാത്രമല്ല, ഹൃദയമിടിപ്പ് കൂടുക, ദഹനക്കുറവുണ്ടാകുക തുടങ്ങിയ അസ്വസ്ഥതകൾക്കും വഴിവയ്ക്കുന്നു. ഡികോഫിനേറ്റഡ് കാപ്പിയാണെങ്കിലും അസിഡിറ്റി വർദ്ധിപ്പിക്കുകയെ ഉള്ളൂ. ഇത് അൾസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിലെ ജലാംശം കുറയാൻ കാപ്പികുടി കാരണമാകുന്നു. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം കാപ്പിയിലെ കഫീനാണ്.
കഫീന്റെ അളവ് വർദ്ധിച്ചാൽ അത് ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛർദ്ദിക്കാൻ തോന്നും. വിരയൽ, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീൻ തന്നെ. ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിർത്താൻ നാം കാപ്പി കുടിക്കാറുണ്ട്. എന്നാൽ, ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന് തന്നെ താളം തെറ്റും. രക്തസമ്മർദ്ദം കൂടാനും കാപ്പി ഒരു കാരണമാകും.
Comments are closed.