സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ചെലവ് ചുരുക്കൽ നടപടിയുമായി ഫിന്നിഷ് ടെലികോം ഉപകരണങ്ങളുടെ നിർമ്മാതാക്കളായ നോക്കിയയും രംഗത്ത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് നോക്കിയയുടെ തീരുമാനം. ഇതോടെ, 14000-ലധികം ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്താകുക. അടുത്തിടെ കമ്പനിയുടെ 5ജി ഉപകരണ വിൽപ്പനയിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതോടെയാണ് കൂട്ടപ്പിരിച്ചുവിടൽ എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ചെലവ് ചുരുക്കൽ നടപടികളിലൂടെ 2026 എത്തുമ്പോഴേക്കും 80 കോടി യൂറോ മുതൽ 120 കോടി യൂറോ ലാഭം നേടാൻ കഴിയുമെന്നാണ് നോക്കിയയുടെ വിലയിരുത്തൽ. 2024-ൽ 40 കോടി യൂറോ ശേഖരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതിനാൽ, പിരിച്ചുവിടൽ നടപടികൾ വേഗത്തിലാക്കി, വരുമാനം ഉയർത്താനുള്ള പദ്ധതികൾക്ക് ഉടൻ തുടക്കമിടുന്നതാണ്. നിലവിൽ, 86,000 ജീവനക്കാരാണ് നോക്കിയയിൽ ഉള്ളത്. പിരിച്ചുവിടൽ നടപടി പൂർത്തിയാകുന്നതോടെ ജീവനക്കാരുടെ എണ്ണം 72,000 മുതൽ 77,000 വരെയായി കുറയും.
Comments are closed.