ഡ്രൈവിങ് ലൈസൻസ് കിട്ടാൻ മാസങ്ങളെടുക്കും : ടെസ്റ്റും കാത്ത്എൺപതിനായിരത്തോളം പേർ

പെരിന്തൽമണ്ണ :ജില്ലയിൽ ഡ്രൈവിങ്

ലൈസൻസിനായി കാത്തിരിക്കുന്ന എൺപതിനായിരത്തോളം പേർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കാൻ നിലവിൽ മാസങ്ങളെടുക്കുമെന്നത് പ്രതിസന്ധിയേറ്റുന്നു.

 

ദിനംപ്രതിയുള്ള ഡ്രൈവിങ് ടെസ്റ്റുകൾ 40 ആയി നിജപ്പെടുത്തിയതോടെ പതിനായിരക്കണക്കിന് അപേക്ഷകരാണ് പ്രയാസത്തിലാവുന്നത്.

 

40 അപേക്ഷകൾ വീതം പരിഗണിച്ചാൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലായി 280 ടെസ്റ്റുകളേ ഒരു ദിവസം നടത്താനാവൂ. ഇതിൽ പരാജയപ്പെടുന്നവർക്ക് വീണ്ടും അവസരം നൽകണം.

 

  • മുഴുവൻ പ്രവൃത്തിദിവസങ്ങളും കണക്കിലെടുത്താൽ ഏഴായിരത്തോളം പേർക്കേ ഒരു മാസം ലൈസൻസ് നൽകാനാവൂ. നേരത്തെ ദിവസം നൂറ്റൻപതിലേറെപ്പേർക്ക് ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റിന് നേതൃത്വം നൽകുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാക്കുകയും ചെയ്‌താലെ പ്രതിസന്ധി മറികടക്കാനാകൂവെന്നാണ് വാഹനവകുപ്പ് വിലയിരുത്തുന്നത്.

ഡ്രൈവിങ് സ്കൂളുകളുടെ ബഹിഷ്കരണം മൂലം ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിടുമ്പോഴും ടെസ്റ്റുകൾ എന്ന്പൂർത്തിയാക്കാനാകുമെന്നതിൽഉദ്യോഗസ്ഥക്കും ഉറപ്പുനൽകാനാവുന്നില്ല

Comments are closed.