കൊണ്ടോട്ടി വരവ് സപ്ലിമെൻ്റ് പ്രകാശനം ഇന്ന്

കൊണ്ടോട്ടി: കൊണ്ടോട്ടി വരവ് 2024 ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് കൊണ്ടോട്ടി വാർത്തക്ക് കീഴിൽ പുറത്തിറക്കുന്ന ‘കൊണ്ടോട്ടി വരവ് 2024’ സ്പെഷൽ സപ്ലിമെൻ്റ് ഇന്ന് (വെള്ളി) വൈകിയിട്ട് 7ന് മുൻസിപൽ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹ്റാബി പ്രകാശനം ചെയ്യും.

കോഴിക്കോട് കേന്ദ്രമാക്കി കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ഒൺലൈൻ മാധ്യമ രംഗത്ത് ശക്തമായ സാന്നിധ്യമായ മെട്രോ ജേണൽ ഓൺലൈനിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന മലബാർ ബിസിനസ് ആണ് മാഗസിൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊണ്ടോട്ടി വരവ് പരിപാടികളുടെ മുഖ്യ വേദിയിലാവും പ്രകാശന കർമ്മം നടക്കുക.

മുനിസിപൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, കൊണ്ടോട്ടി വരവ് ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇണ്ണി, പ്രോഗ്രാം കോ-ഓഡിനേറ്റർ സലാം തറമ്മൽ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ അലി, മെട്രോ ജേണൽ ഓൺലൈൻ മാനേജിങ് ഡയരക്ടർ സലാഹുദ്ദീൻ ഒളവട്ടൂർ, മലബാർ ബിസിനസ് മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ മനു റഹ്‌മാൻ, കൊണ്ടോട്ടി വാർത്ത എഡിറ്റർ മുഷ്താഖ് മുതുപറമ്പ് മറ്റു മെട്രോ ജേണൽ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

Comments are closed.