മലപ്പുറത്ത് അനാഥയെ ഫ്ലാറ്റിലെത്തിചു പീഡിപ്പിച്ചു.മുഖത്തു ചുടുവെള്ളം ഒഴിച്ചു 3പേർ അറസ്റ്റിൽ

കൊണ്ടോട്ടി: മലപ്പുറത്ത് അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ച ശേഷം മുഖത്ത് ചൂടുവെള്ളം ഒഴിച്ച്‌ പരുക്കേല്‍പ്പിച്ചു.സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്ബി പരദൂർ മാർക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), കൊണ്ടോട്ടി പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

 

2022ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെത്തുടർന്ന് സ്ത്രീ ഒന്നരവർഷമായി അബോധാവസ്ഥയിലായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്ലാറ്റിലെത്തിച്ച്‌ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതല്‍ മൊഴിയെടുത്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഇതിനിടെ പ്രതികള്‍ മൊബൈല്‍ നമ്ബറും താമസിച്ചിരുന്ന വീടും മാറിയത് പൊലീസിനെ പ്രതിസന്ധിയിലാക്കി.

 

കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് പ്രതികള്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. പ്രതികളുടെ ചിത്രം അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്.

Comments are closed.