മലപ്പുറം: കെഎസ്‌ആർടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ പെണ്‍കുട്ടിയുടെ കയ്യൊടിഞ്ഞ സംഭവത്തില്‍ ഡ്രെെവർക്കെതിരെ പൊലീസ് കേസെടുത്തു.വള്ളുവമ്ബ്രം കക്കാടമ്മല്‍ സുരേഷ് ബാബുവിന്റെ മകള്‍ പി റിഥിയുടെ (10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും വാഹനമോടിച്ചതിനാണ് ഡ്രെെവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം നടന്നത്.
ബ്രേക്കിട്ടതിനെ തുടർന്ന് യാത്ര ചെയ്യുകയായിരുന്ന റിഥി വീണു. ഇടതുകെെക്ക് സാരമായ പരിക്കേറ്റ കുട്ടിക്ക് ബസ് ജീവനക്കാർ ഫസ്റ്റ് എയ്ഡ് നല്‍കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. മലപ്പുറം കുന്നുമ്മല്‍ സ്റ്റാൻഡില്‍ ഇറങ്ങിയ മറ്റ് വിദ്യാർത്ഥികള്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടു. പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് വെെദ്യസഹായം ലഭിച്ചത്.
അതേസമയം, പിതാവും കുട്ടിയോടുമൊപ്പംഎത്തിയ ആള്‍ സ്റ്റേഷൻ മാസ്റ്ററെ കെെയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുയർന്നിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments are closed.