നിപ ബാധ: ഇതുവരെ നെഗറ്റീവായത് 68 സാംപിളുകള്‍: മലപ്പുറത്ത് നിയന്ത്രണത്തില്‍ ഇളവുകള്‍

മലപ്പുറം: മലപ്പുറത്തെ നിപ രോഗബാധയില്‍ ആശങ്ക ഒഴിയുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി.ഇതോടെ ഇതുവരെ 68 സാമ്ബിളുകളാണ് നെഗറ്റീവായത്. അതിനിടെ മലപ്പുറം ജില്ലയില്‍ നിപ നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

പുതിയതായി നാല് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ അഞ്ചു പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 472 പേരാണ് നിലവിലെ സമ്ബർക്ക പട്ടികയിലുള്ളത്. ഇതില്‍ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്.

 

ആനക്കയം പഞ്ചായത്തില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാക്കി. അതുപോലെ തന്നെ പാണ്ടിക്കാട് പഞ്ചായത്തില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയം തുടരും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളില്‍ രാത്രി 10 വരെ ഭക്ഷണം ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Comments are closed.