ചെന്നൈ: ഭരണഘടനാ വിപത്ത് നേരിടുന്ന രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽ തോക്കു പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേരള മീഡിയ അക്കാഡമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ്- 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശം.
വിദേശ രാജ്യം ഇന്ത്യയെ ആക്രമിച്ചപ്പോൾ വീടിരുന്നാൽ മാത്രമേ ഓട് മാറ്റാൻ കഴിയൂ എന്ന് അണ്ണാദുരൈ പറഞ്ഞിരുന്നു. അതിന് സമാനമാണ് ഇന്നത്തെ അവസ്ഥ.
ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാന സംവിധാനവും തകർക്കപ്പെടുകയാണ്. മതനിരപേക്ഷതയും സാമൂഹ്യനീതിയും അപകടത്തിലാണ്. ഇന്ത്യയെ രക്ഷിക്കാൻ മാധ്യമങ്ങൾ പങ്കുവഹിക്കണം- സ്റ്റാലിൻ അഭ്യർഥിച്ചു.
Comments are closed.